കോട്ടയം തിരുവാര്‍പ്പ് തീര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോട്ടയം : തിരുവാര്‍പ്പ് തീര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദര്‍(65) സമാധിയായി. ശരീരാസ്വസ്ഥതയെ തുടര്‍ന്ന് വൈകിട്ട് 5 മണിയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രദേശിപ്പിച്ചുവെങ്കിലും വൈകിട്ട് 6.30 ഓടു കൂടി സമാധിയാകുകയായിരുന്നു.

Advertisements

ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് രക്ഷാധികാരി, തിരുവാര്‍പ്പ് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആദ്ധ്യാത്മിക സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും ഭാഗവതാചാര്യനുമായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂര്‍വാശ്രമത്തില്‍ തിരുവാര്‍പ്പ് പുത്തന്‍പുര വീട്ടില്‍ ഭാസ്‌കരന്‍നായരുടെയും, സരസ്വതി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ ആദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വന്നിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഴൂര്‍ തീര്‍ത്ഥപാദാശ്രമ  മഠാധിപതി പ്രജ്ഞാനാനന്ദ സ്വാമികളില്‍ നിന്നും സന്യാസദീക്ഷ സ്വീകരിച്ചു. ഭൗതികദേഹം കുടുംബവീടിനു സമീപമുള്ള ആശ്രമത്തില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 4 – ന് സമാധിയിരുത്തും.

Hot Topics

Related Articles