ചെന്നൈയെ തകർത്തടിച്ച് കുതിച്ചു കയറി ബ്ലാസ്റ്റേഴ്‌സ്..! മൂന്നാം സ്ഥാനത്തേയ്ക്കു കയറി സെമി പ്രതീക്ഷ സജീവമാക്കി മഞ്ഞപ്പട

പനജി: ചെന്നൈയിനെതിരെ തകർപ്പൻ പ്രകടനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷ സജീവമായി. എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈയെ തവിടു പൊടിയാക്കി കേരളം വിജയം സ്വന്തമാക്കി. പെരേര ഡയസിന്റെ രണ്ടു ഗോളുകൾക്ക് , എണ്ണം പറഞ്ഞ ഒരു ഫ്രീകിക്കിലൂടെ അഡ്രിയാൻ ലൂണ തുല്യം ചാർത്തിയപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്വല വിജയം.
സ്‌കോർ
ബ്ലാസ്‌റ്റേഴ്‌സ് – 03
ചെന്നൈ – 00

Advertisements

ആദ്യ പകുതിയിൽ നഷ്ടമാക്കിയ രണ്ട് അവസരങ്ങൾക്ക് പെരേര ഡയസ് 52 ആം മിനിറ്റിലും 55 ആം മിനിറ്റിലുമാണ് മറുപടി നൽകിയത്. 55 ആം മിനിറ്റിൽ മധ്യത്തിൽ നിന്നും ആരംഭിച്ച നിക്കത്തിനൊടുവിൽ ബോക്‌സിനു മുന്നിൽ കുത്തി ഉയർത്തി വിട്ട ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയിൽ കയറുകയായിരുന്നു. രണ്ടാം ഗോളും ഏക ദേശം സമാന സ്വഭാവത്തിലുള്ളത് തന്നെയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാസ് ചെയ്തു താളം തീർത്ത് മുന്നോട്ടു നീങ്ങിയ പന്ത്, പക്ഷേ ഫിനിഷ് ചെയ്തത് ആ താളത്തിലായിരുന്നില്ല. പ്രതിരോധക്കാരിൽ തട്ടിയെത്തിയ പന്ത് വലയിലേയ്ക്കു തട്ടിയിടേണ്ട ജോലി മാത്രമായിരുന്നു ഡയസിനുണ്ടായിരുന്നത്. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസ വിജയമായി. 90 ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോൾ പോസ്റ്റിന്റെ മധ്യത്തിലേയ്ക്കു വളച്ചിറക്കിയാണ് ലൂണ മൂന്നാം ഗോൾ നേടിയത്.

ഇതോടെ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് 30 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്ക് എത്തി. 35 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 34 പോയിന്റുമായി ജംഷഡ്പൂർ രണ്ടാമതും, 31 പോയിൻരുമായി എടികെ മോഹൻ ബഗാൻ മൂന്നാമതും ഉണ്ട്. 30 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേയ്ക്കു കയറി.

Hot Topics

Related Articles