കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്: സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ് എടുക്കണം; ബി.ജെ.പി മാർച്ച് നടത്തി

കുമാരനല്ലൂർ : സർവ്വീസ് സഹകരണ ബാങ്കിൽ പാവങ്ങളുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ടു ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി ബാങ്കിൻ്റെ ഹെഡ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്‌ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ചു.

Advertisements

ജില്ല ജനറൽ സെക്രട്ടറി എസ്.രതീഷ്‌ ,മുൻ മണ്ഡലം പ്രസിഡൻ്റ് ടി.ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ. ശങ്കരൻ , സി.കെ സുമേഷ്, പി.എസ്.ബിജുകുമാർ, അനീഷ് കല്ലേലിൽ , അനീഷ പ്രദീപ് , വിനു ആർ.മോഹൻ, അശ്വന്ത് മാമലശ്ശേരിൽ ,ശ്രീകുമാർ എം.കെ , ജിഷ്ണു പ്രസന്നകുമാർ, സന്തോഷ് ശ്രീവത്സം ,ഹരി കിഴക്കേക്കുറ്റ്,സന്തോഷ് ടി.ടി , റെജിറാം , ദിവ്യ സുജിത്, ഹരിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles