കോട്ടയം നാഗമ്പടം പാലത്തിനു സമീപം ബസ് സ്റ്റോപ്പിൽ യുവതിയെ കടന്നു പിടിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞു വച്ചു; പിടിയിലായത് കഴിഞ്ഞ ദിവസം യുവതിയെ ആക്രമിച്ച ശേഷം രക്ഷപെട്ട പ്രതി

നാഗമ്പടത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം – വൈകിട്ട് 5.15

നാഗമ്പടം: നാഗമ്പടം പാലത്തിനു സമീപം ബസ് സ്റ്റോപ്പിൽ പെൺകുട്ടിയെ കടന്നു പിടിച്ച സാമൂഹ്യ വിരുദ്ധനെ നാട്ടുകാർ ചേർന്നു തടഞ്ഞു വച്ചു. നാഗമ്പടം പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലേയ്ക്കു നടന്നു വന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം പിന്നാലെ എത്തിയ ആക്രമി ആക്രമിച്ചത്. യുവതിയുടെ കയ്യിൽ കടന്നു പിടിക്കുകയും, ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നു.

Advertisements

സംഭവത്തിനു ശേഷം രക്ഷപെട്ട അക്രമി, തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഇതുവഴി വീണ്ടും എത്തിയപ്പോൾ നാട്ടുകാർ ചേർന്നു പിടികൂടുകയായിരുന്നു. തുടർന്ന്, യുവതി എത്തി ഇയാളെ തിരിച്ചറിഞ്ഞു. നാട്ടുകാർ ഇടപെട്ട് ഇയാളെ തടഞ്ഞു വച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഈര കൈനടി സ്വദേശി രാജേഷിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവതി നാഗമ്പടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം ഇവർ ഓഫിസിലേയ്ക്കു നടന്നു പോകുകയായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ അക്രമി യുവതിയെ കടന്നു പിടിച്ചു. ആദ്യം ശരീരത്തിൽ സ്പർശിച്ച അക്രമി പിന്നാലെ കയ്യിൽ പിടിച്ച് വലിച്ചു. കയ്യിൽ പിടിച്ച് വലിച്ചതോടെ യുവതി കുതറി മാറുകയും ബഹളം വയ്ക്കുകയും ചെയ്തു.

ഇതോടെ ഓടിക്കൂടിയ നാട്ടുകാർ ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇയാൾ ഇതുവഴി എത്തുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ ചേർന്ന് രാജേഷിനെ തടഞ്ഞു നിർത്തി. തുടർന്ന്, പെൺകുട്ടിയെ വിളിച്ചു വരുത്തി. രാജേഷ് തന്നെയാണ് അക്രമിയെന്നു പെൺകുട്ടി തിരിച്ചറിഞ്ഞു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പൊലീസിനു കൈമാറി.

Hot Topics

Related Articles