താമരശ്ശേരിയില്‍ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൃശൂരില്‍ എത്തിയതായി വിവരം : ഒപ്പമുള്ളത് പോക്സോ കേസ് പ്രതി ; അന്വേഷണവുമായി പൊലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൃശൂരില്‍ എത്തി. താമരശേരി പെരുമ്ബള്ളിയില്‍ ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദ (13) യെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്.സംഭവത്തില്‍ താമരശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. ഇതിനിടെയാണ് തൃശൂരില്‍ നിന്നുള്ള സിസിടിവി കിട്ടിയത്. ആണ്‍ സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തിയെന്നാണ് ദൃശ്യങ്ങള്‍ പറയുന്നത്. കൂടെയുള്ളത് പോക്‌സോ കേസിലെ പ്രതിയാണ്. പരിക്ഷയെഴുതാനായി പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവിന്റെ പരാതി. പെണ്‍കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശേരി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Advertisements

പെണ്‍കുട്ടിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്ബറുകളിലോ അറിയിക്കണം
എസ്‌എച്ച്‌ഒ, താമരശേരി പൊലീസ് സ്റ്റേഷന്‍: 9497987191
സബ് ഇന്‍സ്‌പെക്ടര്‍, താമരശേരി പൊലീസ് സ്റ്റേഷന്‍: 9497980792
താമരശേരി പൊലീസ് സ്റ്റേഷന്‍: 0495-2222240

Hot Topics

Related Articles