മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറ്റ് മാർച്ച് എട്ടിന് : കൊടുങ്ങൂർ പൂരത്തിനും കോടിയേറ്റ്

കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാർച്ച് 8 ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന തൃക്കൊടിയേറ്റിന് പെരിഞ്ഞേരി മനവാസുദേവൻ നമ്പൂതിരി
മുഖ്യകാർമികത്വം വഹിക്കും.ക്ഷേത്രം മേൽശാന്തി മുഖ്യപ്പുറത്ത് ഇല്ലം ശ്രീവത്സൻ നമ്പൂതിരി സഹകാർമികനാകും. പരാശക്തി ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര സന്നിധിയിൽ ദീപ കാഴ്ച ഒരുക്കും.

Advertisements

വൈകിട്ട് 7 നു തിരുവരങ്ങിൽ ഭദ്ര ദീപ പ്രകാശനവും, അനുഗ്രഹ പ്രഭാഷണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി
പ്രജ്ഞാനാനന്ദ തീർത്ഥപാദസ്വാമികൾ നിർവഹഹിക്കും, തുടർന്ന് ഓട്ടൻ തുള്ളലും, “പ്രണതോസ്മി “സംഗീത വിരുന്നും അരങ്ങേറും. രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ ഉള്ള എല്ലാ ദിവസങ്ങളിലും ഉത്സവ ബലി ദർശനം ഉണ്ടാകും,അഞ്ചാം ഉത്സവ ദിനമായ ശനിയാഴ്ച വൈകിട്ട് ഏഴു മുതൽ കുടമാളൂർ നാട്ട്യമണ്ഡലം അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളി അരങ്ങേറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറാം ഉത്സവ ദിനമായ ഞായറാഴ്ച ജിൻസ് ഗോപിനാഥിന്റെ സംഗീതക്കച്ചേരി അരങ്ങേറും.എട്ടാം ഉത്സവദിനമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉത്സവബലി ദർശനത്തിനുശേഷം മഹാപ്രസാദമൂട്ട്l നടക്കും. ഒമ്പതാം ഉത്സവദിനമായ ബുധനാഴ്ചയാണ് പള്ളിവേട്ട നടക്കുക
വൈകിട്ട് മൂന്നു മണിക്ക് കീഴില്ലം ഗോപാലകൃഷ്ണൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും.

പത്താം ഉത്സവമായ
വ്യാഴാഴ്ച രാവിലെ കാവടിയാട്ടവും
ആനയൂട്ടും നടക്കും.വൈകിട്ട് നാലുമണിക്കാണ് ആറാട്ട്.
ആറാട്ട് എതിരേൽപ്പിന് ആർ എൽ വി
മഹേഷും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും നടക്കും. രാത്രി 11 50 ന് കൊടിയിറക്കോടെ ഈ വർഷത്തെ തിരുവുത്സവത്തിന് സമാപനമാകും.

Hot Topics

Related Articles