ആ ബാറ്റിനൊപ്പം തെറിച്ചത് 27 കോടി ! ഐപിഎല്ലിൽ പന്ത് വീണ്ടും പരാജയം

ലഖ്നൗ : ഈ വർഷത്തെ ഐപിഎലില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വാങ്ങിയ താരമായിരുന്നു ഋഷഭ് പന്ത്. ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു വേണ്ടി ഓർത്തിരിക്കാൻ ഒരുപാട് മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹം നടത്തും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ.ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഇന്നിങ്‌സുകളാണ് താരം ടീമിനായി സംഭാവന ചെയ്യുന്നത്.

Advertisements

ഐപിഎലില്‍ ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ പ്രേതീക്ഷിച്ച പോലെ വീണ്ടും ഫ്ലോപ്പായിരിക്കുകയാണ് ഋഷഭ് പന്ത്. 17 പന്തില്‍ 2 ഫോറും 1 സിക്‌സും അടക്കം 18 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. ഇതോടെ പന്തിനു നേരെ വൻ ആരാധകരോഷമാണ് ഉയര്ന്നു വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐപിഎലില്‍ ചെന്നൈക്കെതിരെ നടന്ന ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് അർധ സെഞ്ചുറി നേടാനായത്. ബാക്കി വന്ന മത്സരങ്ങള്‍ ആകട്ടെ ഒന്നില്‍ പോലും തിളങ്ങാൻ സാധിച്ചില്ല. ക്യാപ്റ്റൻസിയിലും അദ്ദേഹം മോശമായ തീരുമാനങ്ങള്‍ കൊണ്ട് മത്സരങ്ങള്‍ തോല്പിക്കുന്നു എന്നും വിമർശനങ്ങള്‍ ഉണ്ട്.

ഇന്നത്തെ മത്സരത്തില്‍ കൂടെ തോറ്റാല്‍ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു പ്ലെ ഓഫ് സാദ്ധ്യതകള്‍ മങ്ങും. നിലവില്‍ 70 റണ്‍സ് ആകുന്നതിനു മുൻപ് തന്നെ ലക്‌നൗവിന്റെ പ്രധാന 4 വിക്കറ്റുകളും പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. പഞ്ചാബിനായി അർശ്ദീപ് സിങ് 3 വിക്കറ്റുകളും അസ്മതുള്ളാ ഒമർസായി ഒരു വിക്കറ്റും സ്വന്തമാക്കി.

Hot Topics

Related Articles