എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു : മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

ആലപ്പുഴ : എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. ഹരിപ്പാട് പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് മരിച്ചത്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പതിനാറുകാരിയായ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisements

Hot Topics

Related Articles