ആർപ്പുക്കര മണിയാപറമ്പിൽ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി

ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആർപ്പുക്കര മണിയാപറമ്പിൽ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പണിയുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. ആർപ്പുക്കര പഞ്ചായത്തിലെ പതിനാറ് വാർഡുകളിൽ
നിലവിൽ അങ്കണവാടിക്ക് സ്വന്തമായി രണ്ട് വാർഡുകളിൽ മാത്രം ഓരോ കെട്ടിടം മാത്രമുള്ള സാഹചര്യം മാറ്റി കൂടുതൽ വാർഡുകളിൽ കെട്ടിടം നിർമ്മിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു.

Advertisements

ആർപ്പുക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലൂക്കോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം എസ്സി കെ. തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഞ്ചു മനോജ്‌, ഓമന സണ്ണി, സുനിതാ ബിനു, രഞ്ജിനി മനോജ്‌, കെ കെ. ഹരികുട്ടൻ, സേതുലക്ഷ്മി കെ, റോയി പുതുശ്ശേരി, ഷിബു കുമാർ, ആർപ്പുക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ മോഹൻ. സി. ചതുരച്ചിറ, കെ. ജെ. സെബാസ്റ്റ്യൻ, കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി മെമ്പർ അഡ്വ. ടി. വി. സോണി, മണിയാപറമ്പ് എൽ. പി. സ്കൂൾ ഹെഡ്മിസ്ട്രെസ് സുഷമ്മ ലാൽ,ജെയിംസ് മാലിയിൽ, ലളിത ജെ എന്നിവർ പ്രസംഗിച്ചു. അംഗനവാടിക്ക് കെട്ടിടം പണിയുവാൻ സ്ഥലം പഞ്ചായത്തിന് നൽകിയ ജെയിംസ് മാലിയിനെ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അനുമോദിച്ചു.

Hot Topics

Related Articles