കോട്ടയം: യുവ എഴുത്തുകാരനും, മനഃശാസ്ത്രഞ്ജനും, തത്വ ചിന്തകനും, ഇൻഡിപെൻഡന്റ് സോഷിയോളജിസ്റ്റുമായ ടോംസി കുറവിലങ്ങാടിനെ (ഡോ. ടോംസി ടോം) കബളിപ്പിച്ച് പണം തട്ടിയ കേസിലെ ആരോപണവിധേയൻ വിചിത്രവാദവുമായി കോടതിയിൽ. ടോംസി കുറവിലങ്ങാടിന്റെ പക്കൽ നിന്നും ലക്ഷങ്ങൾ കടം വാങ്ങി പ്രതി തിരിച്ചു നൽകാത്തതിനെ തുടർന്ന് ഇദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് നവാസിന് എതിരെയാണ് ടോംസി നിലവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ കേസിലാണ് ഇപ്പോൾ വിചിത്ര വാദങ്ങളുമായി ഇയാൾ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതി പട്ടികയിലെ രണ്ടാം പ്രതി മുഹമ്മദ് അലി തന്റെ ആരുമല്ല എന്ന് ഏറ്റു പറഞ്ഞ നവാസ് കോടതിയിൽ അത് തന്റെ പിതാവാണ് എന്നു സമ്മതിച്ചതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. രണ്ടാം പ്രതി മുഹമ്മദ് അലി തന്റെ ആരും അല്ലാ എന്ന തരത്തിൽ മുഹമ്മദ് നവാസ് അഡ്മിൻ ആയിട്ടുള്ള Lbsnaa DreamZ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നതായി പറയുന്നു. എന്നാൽ മുഹമ്മദ് നവാസ് കോടതിയിൽ രേഖ മൂലം സമർപ്പിച്ചിരിക്കുന്നത് രണ്ടാം പ്രതിയും ആരോപണ വിധേയനുമായ മുഹമ്മദ് അലി തന്റെ പിതാവാണെന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഹമ്മദ് നവാസ് നെതിരെ ഇതിനു മുമ്പും പലതവണ പല കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. മുൻ വർഷങ്ങളിൽ തിരുവനന്തപുരം സ്വദിശിയായ
യുവതിയുടെ പരാതിയിൽ ഇയാളെ സൈബർ സെൽ വിളിപ്പിച്ചിരുന്നതായും പറയുന്നു. ടോംസി കുറവിലങ്ങാടിന്റെ സുഹൃത്തായ തമിഴ്നാട് സ്വദേശി ഡോ.അരുണിനെ ഫോണിലുടെ ബന്ധപ്പെട്ടതിന് ശേഷം ഡോ. ടോംസി യെ കെണിയിൽ കുടുക്കി താൻ പറയുന്ന സ്ഥലത്തു കൂട്ടി കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്.
തനിക്കു ഐ.പി.എസ് – ഐ.എ.എസ്, സൈബർ സെൽ അടക്കം ആളുകളുണ്ടെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും മുഹമ്മദ് നവാസ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. മുഹമ്മദ് നവാസ് താൻ അഡ്മിനായ ഗ്രൂപ്പിൽ ഐ.പി.എസ് , ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ള ചിത്രങ്ങൾ നിരന്തരം പങ്കു വച്ചിരുന്നതായും ആരോപണമുണ്ട്. താൻ യുപിഎസ് സി പരീക്ഷ എഴുതുന്നത് സിവിൽ സർവീസ് ആസ്പിരന്റ് എന്ന ലേബലിൽ ഇത്തരം ബന്ധങ്ങൾ നില നിർത്താൻ വേണ്ടി ആണെന്നും ഇയാൾ സമ്മതിക്കുന്നുണ്ട്
നാളിതുവരെ മുഹമ്മദ് നവാസ് ആദ്യ ഘട്ട മായ പ്രിലിമിനറി പോലും ക്ലിയർ ചെയ്തിട്ടില്ല,
ഇയാൾക് എതിരെ ആരോപണം ഉയരുമ്പോൾ ഇയാൾ ഗ്രൂപ്പിൽ നിന്നു ലെഫ്റ്റ് ആയി പോവുകയും, ദിവസങ്ങളോ, ആഴ്ചകൾക്കോ ശേഷം വീണ്ടും വരുകയും, ഉന്നത ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് ഇയാളിൽ മറ്റു ഗ്രൂപ്പ് അംഗങ്ങൾക്കുള്ള വിശ്വസം ഊട്ടി ഉറപ്പിക്കുകയും ആണ്, ഇയാളുടെ രീതി.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസ് ലെ അസി. അക്കൗണ്ടന്റ് ആണെന്നാണ് ഇയാൾ അവകാശപെട്ടിരുന്നത്.
സമൂഹ മാധ്യമങ്ങളിൽ മുഹമ്മദ് നവാസ്
തന്റെ പിതാവ് അല്ല എന്നു പറഞ്ഞ ആരോപണ വിധേയനും രണ്ടാം പ്രതിയും ആയ മുഹമ്മദ് അലി കോടതിയിൽ രേഖമൂലം തന്റെ പിതാവാണെന്നു അവകാശപെട്ടത് പോലെ, ഇയാളുടെ വാക്കുകളിലെ സത്യസന്ധത പുന പരിശോധിക്കേണ്ടതുമാണ് എന്നാണ് ഉയരുന്ന വാദം.