കൊതുക് ദിനം: ആരോഗ്യത്തിനുള്ള ശല്യം തടയാൻ പ്രകൃതിദത്ത മാർഗങ്ങൾ

ഹെൽത്ത് ഡെസ്ക്

Advertisements

ഉറക്കം,ആരോഗ്യം, മാനസിക സ്വസ്ഥത എല്ലാം കെടുത്തുന്ന കൊതുകുകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് ഓഗസ്റ്റ് 20 കൊതുക് ദിനമായി ആചരിക്കുന്നത്. കൊതുക് പരത്തുന്ന രോഗങ്ങളെ തടയുന്നതിനും നിർമാർജന മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.വീട്ടിലെ സ്ഥിരം അതിഥികളായ കൊതുകുകളെ അകറ്റാൻ പലരും വിവിധ മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രകൃതിദത്തമായ ചില മാർഗങ്ങൾ വളരെ ഫലപ്രദമാകുമെന്ന് വിദഗ്ധർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രകൃതിദത്ത മാർഗങ്ങൾ

വേപ്പെണ്ണ: തിരിയിട്ട് കത്തിക്കുമ്പോൾ പരക്കുന്ന ഗന്ധംകൊണ്ട് കൊതുകുകൾ അകന്നുനിൽക്കും. വേപ്പെണ്ണയിൽ വെളിച്ചെണ്ണ കലർത്തി ദേഹത്ത് പുരട്ടിയും മോസ്കിറ്റോ റിപ്പല്ലന്റായി ഉപയോഗിക്കാം.

തുളസി: തുളസിയില, ആര്യവേപ്പില, നാരങ്ങയുടെ തൊലി എന്നിവ ചതച്ചെടുത്ത് ജനാലയ്ക്കരികിൽ വെച്ചാൽ കൊതുക് ശല്യം കുറയും.

കർപ്പൂരം: വെള്ളമുള്ള ഒരു പാത്രത്തിൽ കർപ്പൂരം കലർത്തി കിടക്കയ്ക്കരികിലും മുറിയുടെ മൂലയിലും വയ്ക്കുന്നത് കൊതുക് കടിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. കൂടുതൽ ശല്യം അനുഭവപ്പെടുമ്പോൾ കർപ്പൂരം കത്തിച്ച് മുറി അടച്ചിടുന്നതും ഫലപ്രദമാണ്.

വൃത്തിയുടെ പ്രാധാന്യം

കൊതുക് ശല്യം കുറയ്ക്കാൻ വൃത്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വീടിനകത്തും പരിസരങ്ങളിലും വെള്ളക്കെട്ടുകൾ ഒഴിവാക്കണം. മഴക്കാലത്ത് പ്രത്യേക ശ്രദ്ധ വേണം. ബക്കറ്റുകളിലും കണ്ടെയ്നറുകളിലും ചെടിച്ചട്ടികളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുകയും കൂളറിലേയും ഫ്ലവർ വെയ്‌സിലേയും വെള്ളം ഇടയ്ക്കിടെ മാറ്റുകയും വേണം. വീടുകൾ പരമാവധി വരണ്ട നിലയിൽ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

Hot Topics

Related Articles