ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർസ് വിജയിയും കമല്‍ഹാസനും തമ്മിൽ ആരാധകർക്കിടയിൽ സൈബർ പോര് രൂക്ഷമായി. മധുരയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ വിജയ് നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമായത്.
“മാർക്കറ്റ് ഇടിഞ്ഞപ്പോൾ അല്ല, സിനിമാരംഗത്ത് സജീവമായിരിക്കുമ്പോഴാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്” എന്ന വിജയിന്റെ പ്രസ്താവന, സിനിമാ ജീവിതത്തിൻ്റെ അവസാനഘട്ടത്തിലാണ് രാഷ്ട്രീയ രംഗത്തേക്ക് വന്ന കമല്ഹാസൻ ഉൾപ്പെടെയുള്ള താരങ്ങളെ ലക്ഷ്യമിട്ടതാണെന്ന് ആരോപണമുയർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഇരുവരുടെയും ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വാദപ്രതിവാദങ്ങളുമായി രംഗത്തെത്തി.ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച കമല്ഹാസൻ, “വിജയ് ആരുടെയെങ്കിലും പേര് പറഞ്ഞോ? വിലാസമില്ലാത്ത കത്തിന് മറുപടി അയക്കുമോ?” എന്ന് തിരിച്ചു ചോദിച്ചു.
കൂടുതൽ വിവാദം ഒഴിവാക്കാൻ ശ്രമിച്ച അദ്ദേഹം, വിജയിനെ അനുജനെപ്പോലെ കാണുന്നുവെന്നും വ്യക്തമാക്കി.അതേസമയം, ഇരുവരുടെയും ആരാധകർക്കിടയിലെ സൈബർ പോര് സോഷ്യൽ മീഡിയയിൽ ഇപ്പോഴും തുടരുകയാണ്.