ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പരാതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകി. പരാതി പൊലീസ് കോടതിക്ക് കൈമാറിയതായണ് വിവരം

Advertisements

ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്ന ദൃശ്യങ്ങളാണ് റീൽസ് ആയി പോസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നതിനുള്ള ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. കൂടാതെ, അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാനും വിലക്കുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മതവികാരം വ്രണപ്പെടുത്തലും കലാപാഹ്വാനവും ഉന്നയിക്കപ്പെടാവുന്ന രീതിയിലുള്ള പ്രവൃത്തിയാണ് നടന്നതെന്ന ചൂണ്ടിക്കാട്ടലോടെയാണ് പരാതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ജാസ്മിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും സമാന രീതിയിൽ ക്ഷേത്രത്തിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കോഴിക്കോട് സ്വദേശിക്കെതിരെ ദേവസ്വം പരാതി നൽകി, തുടർന്ന് പൊലീസ് കേസ് എടുത്തിരുന്നു.

Hot Topics

Related Articles