തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ (വി.സി) നിയമനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലുമുള്ള നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ വിജ്ഞാപനം പുറത്തിറക്കി.
സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്ന് അടിയന്തരമായി സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ആരംഭിച്ചതാണ്. സാധാരണ ഗതിയിൽ രണ്ട് സർവകലാശാലകളിൽ നിയമനം നടത്താൻ പ്രത്യേകം വിജ്ഞാപനങ്ങൾ ഇറക്കേണ്ടതുണ്ടെങ്കിലും, സുപ്രീംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരിലേക്കും ഏകോപിതമായി ഒരു വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജ്ഞാപനത്തിൽ വ്യക്തമാക്കിയതനുസരിച്ച്, താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 19 വരെ ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 61 വയസ്സിൽ കൂടുതലാകരുത് പ്രായം എന്ന നിബന്ധനയും ഉണ്ട്. സർവകലാശാലകളിലോ കോളജുകളിലോ കുറഞ്ഞത് 10 വർഷം പ്രൊഫസർ പദവിയിൽ സേവനമനുഷ്ഠിച്ചവർക്ക് അപേക്ഷിക്കാം.
ഗവേഷണ സ്ഥാപനങ്ങളിലെ പ്രൊഫസർ തസ്തികയ്‌ക്ക് തുല്യമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.