കണ്ണൂർ: മാതാമംഗലത്തിന് അടുത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. എരമം സ്വദേശികളായ വിജയനും രതീഷും ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് നാട്ടുകാർ ഇരുവരെയും പരുക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവസ്ഥലത്തുനിന്ന് പരിക്കുകളോടെ കണ്ടെത്തിയ ശ്രീതൾ ചികിത്സയിലാണ്. റോഡരികിൽ രണ്ട് പേർ വീണ് കിടക്കുന്നത് കണ്ടതിനാൽ ബൈക്ക് വെട്ടിച്ചതോടെ അപകടം ഉണ്ടായെന്നു ശ്രീതൾ പൊലീസിനോട് പറഞ്ഞു.അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisements