കോട്ടയം : കോട്ടയം നാട്ടകം എംസി റോഡിൽ മുളങ്കുഴക്ക് സമീപം ഒരേസമയം രണ്ട് വാഹനാപകടങ്ങൾ.ഇന്ന് രാവിലെ പത്തുമണിയോടുകൂടിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്.കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്.പിന്നാലെ ബസ് സ്കൂട്ടറിൽ ഇടിച്ചും അപകടമുണ്ടായി.അപകടത്തിൽ സ്കൂട്ടർ യാത്രകാരിയ്ക്ക് സാരമായ പരിക്കേറ്റു. മലപ്പുറത്ത് നിന്നും ലോഡുമായി വന്ന പിക്കപ്പ് വാനിന് പിന്നിൽ ആണ് കാറ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.ആർക്കും പരിക്കുകളില്ല.മുമ്പും സമാനമായ രീതിയിൽ തന്നെ എംസി റോഡിൽ അപകടങ്ങളുടെ തുടർപരമ്പരകൾ തന്നെ ഉണ്ടായിട്ടുണ്ട്.അപകടത്തെ തുടർന്ന് കോട്ടയം നാട്ടകം എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.പോലീസ് സംഭവസ്ഥലത്ത് എത്തി മറ്റ് നടപടികൾ സ്വീകരിച്ചു.
Advertisements