“മകളുടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ മുഴുവൻ ഫീസ് അടക്കണമെന്ന് കോളജ് ചെയർമാൻ; താലിമാല ഊരി നൽകി അമ്മ”

ബംഗളൂരു ∶ നഴ്‌സിംഗ് പഠിക്കുന്ന മകളുടെ ഫീസ് അടക്കാനായി അമ്മ താലിമാല അടക്കം സ്വർണാഭരണങ്ങൾ ഊരി നൽകിയ സംഭവം വിവാദമാവുന്നു. കര്‍ണാടകയിലെ ഗംഗാവതിയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം.ബിഎസ്‌സി നഴ്‌സിംഗ് ഒന്നാം വർഷ വിദ്യാർത്ഥിനിയായ കവേരി പ്രവേശന സമയത്ത് 10,000 രൂപ ഫീസ് അടച്ചിരുന്നു. ശേഷിച്ച 90,000 രൂപ അടയ്ക്കാൻ സമയം ആവശ്യപ്പെട്ടെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം അത് സാധിച്ചിരുന്നില്ല. ഇതിനിടെ കവേരിക്ക് ഗഡഗിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ മെറിറ്റിൽ സീറ്റ് ലഭിച്ചു.

Advertisements

പുതിയ അഡ്മിഷൻ നടപടികൾക്കായി ആവശ്യമായ സർട്ടിഫിക്കറ്റുകൾ കോളേജിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ മുഴുവൻ ഫീസ് അടയ്ക്കാതെ രേഖകൾ തിരികെ നൽകില്ലെന്ന് കോളജ് ചെയർമാൻ ബി.സി. ചൈനാവാലർ വ്യക്തമാക്കിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യം നിലനിന്നപ്പോൾ, ചെയർമാന്റെ ആവശ്യപ്രകാരം മംഗളസൂത്ര അടക്കം ആഭരണങ്ങൾ ഊരി നൽകേണ്ടി വന്നുവെന്നാണ് കവേരിയുടെ അമ്മ രേണുകമ്മ മാധ്യമങ്ങളോട് പറഞ്ഞത്.അതേസമയം, ആഭരണങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും, വിദ്യാർത്ഥിനിയുടെ അമ്മ തന്നെയാണു ആഭരണങ്ങൾ നല്‍കിയത് എന്നും അടുത്ത ദിവസം അവ തിരികെ നൽകി രേഖകളും കൈമാറിയെന്നും കോളജ് ചെയർമാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Hot Topics

Related Articles