അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും ;പ്രതിപക്ഷത്തെ പരിഹസിച്ച് നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട:ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ച് പ്രഖ്യാപിച്ചു. പരിപാടികള്‍ നല്ലതാണെന്ന് നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അയ്യപ്പ സംഗമത്തെ വിമർശിച്ചുകൊണ്ടുള്ള പ്രതിപക്ഷ നിലപാടിനെ വെള്ളാപ്പള്ളി പരിഹസിച്ചു. “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന നിലപാട് മാത്രമാണ് പ്രതിപക്ഷത്തിന്,” അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും നടേശൻ വ്യക്തമാക്കി.വിഡി സതീശന്‍റെ ആയുധങ്ങൾ എല്ലാം ചീറ്റിപോയതാണ്. വിഡി സതീശന്‍ കോൺഗ്രസില്‍ പ്രസക്തി നഷ്ടപ്പെടുത്തിയിട്ടുള്ളതിനാൽ രാഹുല്‍ മാങ്കൂട്ടത്തിലും സഭയിലെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Advertisements

Hot Topics

Related Articles