അമീബിക് മസ്തിഷ്ക ജ്വരം:മരണസംഖ്യ മറച്ചുവെച്ച് സർക്കാർ മേനി നടിക്കുന്നുവെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം:സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമായി പടരുന്നതിനിടയില്‍ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മരണസംഖ്യ മറച്ചുവെച്ച്‌ മേനി നടിക്കുകയാണെന്നും, ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നും പ്രതിപക്ഷ എംഎല്‍എ എൻ. ഷംസുദ്ദീൻ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കവേ വിമർശിച്ചു.”ഈ കപ്പൽ പൊങ്ങാനാവാത്ത വിധം മുങ്ങിയിരിക്കുന്നു. കപ്പിത്താനുണ്ടായിട്ട് കാര്യമില്ല, കപ്പൽ മുങ്ങിയല്ലോ,” എന്ന പരാമർശത്തിലൂടെ ആരോഗ്യ മന്ത്രിയെ പരഹസിച്ചുകൊണ്ടായിരുന്നു ഷംസുദ്ദീന്റെ വിമർശനം.കേരളത്തിൽ ഇതിനകം ഇരുപതോളം പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന് ഇരയായി മരിച്ചതായും, നൂറോളം പേർക്ക് രോഗം ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

Advertisements

സാധാരണയായി പ്രാദേശികമായി മാത്രം കാണപ്പെടുന്ന ഈ രോഗം, ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.അമേരിക്കൻ രോഗനിയന്ത്രണ ഏജൻസിയായ സിഡിസിയുടെ പഠനം ഉദ്ധരിച്ച് എംഎല്‍എ ആരോപിച്ചത്, “അമീബയുള്ള വെള്ളത്തിൽ കുളിക്കുന്ന 26 ലക്ഷം പേരിൽ ഒരാൾക്ക് മാത്രമേ രോഗം വരാൻ സാധ്യതയുള്ളൂ. എന്നാൽ കേരളത്തിൽ ഇത്ര വേഗം രോഗം വ്യാപിക്കുന്നത് സർക്കാരിന്റെ തയാറെടുപ്പില്ലായ്മയെ തുറന്നുകാട്ടുന്നു” എന്നായിരുന്നു.എങ്ങനെ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന് യാതൊരു വ്യക്തതയുമില്ലെന്നും, പഞ്ചായത്തുകളെ ഏകോപിപ്പിച്ച് ഒരു സമഗ്ര കർമ്മപദ്ധതി തയ്യാറാക്കാനോ രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ സർക്കാർ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണ്” എന്ന ആപ്തവാക്യം സർക്കാർ വിസ്മരിച്ചുവെന്നുമാണ് വിമർശനം.മരണസംഖ്യ മറച്ചുവെക്കുന്ന കാര്യത്തിലും പ്രതിപക്ഷം സർക്കാരിനെ കടുത്ത വിമർശനം ഉന്നയിച്ചു. മൂന്നു ദിവസം മുമ്പ് വരെ മരിച്ചത് രണ്ട് പേരാണെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും, മാധ്യമങ്ങളിൽ ആക്ഷേപം ഉയർന്നതോടെ എണ്ണം 17 ആയി പരിഷ്കരിച്ചു. പിന്നീട് രണ്ടുപേർ കൂടി മരിച്ചതോടെ സർക്കാർ രേഖകളിലെ കണക്ക് 19 ആയി. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ആദ്യമായി കുളത്തിലോ പുഴയിലോ കുളിക്കുന്നതിലൂടെയാണ് രോഗം പടരുന്നതെന്ന് കരുതിയിരുന്നെങ്കിലും, വീട്ടില്‍ കുളിച്ചവർക്കും, നാലുമാസം പ്രായമായ കുഞ്ഞിനും രോഗം പിടിപെട്ടത് രോഗവ്യാപനത്തെക്കുറിച്ച് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Hot Topics

Related Articles