ബംഗളൂരു:ആരോഗ്യത്തിനായി ഭക്ഷണക്രമം പാലിക്കുകയും വിദഗ്ധരുടെ നിർദ്ദേശം തേടുകയും ചെയ്യുന്ന ലോകത്ത്, കർണാടകയിലെ ശിവമോഗ സ്വദേശിയുടെ ജീവിതരീതി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.30 വർഷമായി ഭക്ഷണം ഒന്നും കഴിക്കാതെ ദിവസവും ഏഴ് മുതൽ എട്ട് ലിറ്റർ വരെ എഞ്ചിൻ ഓയിൽ കുടിച്ചാണ് ഇയാൾ ജീവിക്കുന്നത്. പ്രദേശവാസികളും യുവാക്കളും “ഓയിൽ കുമാർ” എന്നാണവനെ വിളിക്കുന്നത്.സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ആളുകൾ കുമാറിന് ഭക്ഷണം നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അദ്ദേഹം നിരസിച്ച് പകരം എഞ്ചിൻ ഓയിൽ കുടിക്കുന്നതാണ് കാണുന്നത്.
ഓയിൽ മാത്രമല്ല, ദിവസം ഒരു രണ്ടു പ്രാവശ്യം ചായയും കുടിക്കാറുണ്ടെന്ന് യുവാക്കൾ പറയുന്നു.എഞ്ചിൻ ഓയിൽ ശരീരത്തിന് നല്ലതല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുവെങ്കിലും, കുമാറിന് ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ആശുപത്രി ചികിൽസ തേടേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.“ഭഗവാൻ അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് താൻ ഇന്നും ജീവിക്കുന്നത്. ആ അനുഗ്രഹമില്ലായിരുന്നുവെങ്കിൽ എനിക്ക് ഇത്രകാലം ഓയിൽ കുടിച്ച് ജീവിക്കാൻ സാധിക്കുമായിരുന്നില്ല,” – കുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.