കലാമണ്ഡലം മാതൃകയിൽ വാസ്തു ശില്പ കരകൗശല സർവ്വകലാശാല വേണം: ജോസ് കെ. മാണി എം പി

പാലാ :കേരളത്തിലെ വിശ്വകർമ്മജനങ്ങളുടെ പാരമ്പര്യ വാസ്തു ശില്പ-കരകൗശല വൈദഗ്ധ്യം പുതിയ തലമുറകളിലേക്ക് പകർന്നു നൽകാൻ കലാമണ്ഡലം മാതൃകയിൽ സർവ്വകലാശാല രൂപീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.വിശ്വകർമ്മജനവിഭാഗങ്ങളിലെ പുതുതലമുറയിൽ ഭൂരിഭാഗവും പാരമ്പര്യ തൊഴിൽ മേഖലകളിൽ നിന്ന് അകലുന്നതോടെ തലമുറകളിലൂടെ കൈമാറിയിരുന്ന ശില്പ വൈദഗ്ധ്യവും അറിവുകളും നഷ്ടമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ഈ തൊഴിലുകൾ ഇന്ന് അന്യപ്പെടുന്ന അവസ്ഥയിലാണ്.

Advertisements

ഭാരതീയ പാരമ്പര്യ നിർമ്മാണകലകളും രീതികളും നിലനിർത്തി മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ അടിയന്തരമായി ഇടപെടണം,” – ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.പാലായിൽ വിശ്വകർമ്മ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയൻ പ്രസിഡന്റ് ബിനു സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ സംഘടനാ സന്ദേശം നൽകി. വി. സുകുമാരൻ, ഷോൺ ജോർജ്, സജേഷ് ശശി, റെജികുമാർ, കെ.വി. ഷാജി, ബിനു പുള്ളിവേലിൽ, വിപിൻ കെ. ദാസ്, ലതികാ ഭാസ്കർ, ഗീതാ രാജു, ശിവജി അറ്റ്ലസ്, ശശി കിടങ്ങൂർ, സിന്ദു ആണ്ടൂർ, മായാ ബിജു എന്നിവർ സംസാരിച്ചു.

Hot Topics

Related Articles