കോച്ചി : ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി- അപർണ ബാലമുരളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘മിറാഷ്’ തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകളായാണ്.സെപ്റ്റംബർ 19 ന് തിയേറ്ററുകളില്‍ എത്തിയ മിറാഷ് ത്രില്ലർ ഴോണറിലാണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മിറാഷിന്റെ കാര്യത്തില്‍ സിനിമയില്‍ ട്വിസ്റ്റ് കുറച്ച് കൂടി പോയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടുവെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ പ്രതികരണം.
“സിനിമ കാണാൻ എല്ലാവരും അമിത പ്രതീക്ഷയുമായി വരും അതാണ് ഒരു ദോഷം. ഇന്ന ആളുകളുടെ സിനിമയാണ് അതിന് ഒരു മിനിമം ഗ്യാരന്റി ഉണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്ത് പലരും വരുമെന്നതാണ് ഒരു ഗുണം. അങ്ങനെ വരുമ്ബോഴും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ വരുന്നത്. എന്റെ സിനിമയാകുമ്ബോള്‍ ട്വിസ്റ്റ് ഉണ്ടാകുമെന്ന് വിചാരിക്കും. മിറാഷിന്റെ കാര്യത്തില്‍ ട്വിസ്റ്റ് കുറച്ച് കൂടിപോയന്നാണ് പലരും പറഞ്ഞത്. പിന്നെ ചിലര്‍ പറയുന്നത് ഈ ട്വിസ്റ്റ് പ്രഡിക്റ്റബിളായിരുന്നുവെന്നാണ്. അങ്ങനെ എല്ലാ ട്വിസ്റ്റും പ്രഡിക്റ്റ് ചെയ്യില്ല എന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല ആളുകളുടെ ഇമോഷനെ കയറ്റിയും ഇറക്കിയും ഒരു ഇമോഷണല്‍ റൈഡില്‍ കൊണ്ടുപോകുക എന്നതാണ് ട്വിസ്റ്റിന്റെ പര്‍പ്പസ്. അത് ചിലര്‍ക്ക് വര്‍ക്കാവും ചിലര്‍ക്ക് വര്‍ക്കാവില്ല.” ജീത്തു ജോസഫ് പറഞ്ഞു.


