കോട്ടയം മത്സര വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങൾ; മത്സരവള്ളം കളി 27 ന്; ഇന്ന് ക്യാപ്റ്റൻമാരുടെ യോഗം

കോട്ടയം: താഴത്തങ്ങടി അറ്റിൽ 27 ന് നടക്കുന്ന വള്ളംകളിക്ക് ഇനി മൂന്ന് നാളുകൾ മാത്രം , കോട്ടയം മത്സര വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ഒരുക്കുന്നത്. ശനിയാഴ്ചയാണ് വള്ളംകളി. ആറിന്റെ ഇരുകരകളിലും നിന്നുകൊണ്ട് വള്ളംകളി സുഗമമായി വീക്ഷിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ കോട്ടയം നഗരസഭ, തിരുവാർപ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ ജോലികൾ പുരോഗമിച്ച് വരുന്നു. ഫിനിഷിംഗ് പോയിന്റിന് സമീപം ആഴം കൂട്ടുന്നതിനുള്ള ജോലികൾ ആരംഭിച്ചു. മുഖ്യ പവലിയന്റെ ജോലികൾ വരുന്ന ദിവസങ്ങളിൽ ആരംഭിക്കും. 350 പേർക്ക് ഇരുന്ന് വള്ളംകളി കാണുന്നതിനുള്ള ക്രമീകരണങ്ങൾ മുഖ്യ പവലിയനിൽ സജ്ജമാക്കും. മത്സരങ്ങൾക്ക് കൃത്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റിൽ സ്റ്റാർട്ടിങ് സംവിധാനവും, ട്രാക്ക്, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവയും ക്രമീകരിക്കും.

Advertisements

വള്ളംകളിയുടെ തലേദിവസം സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവും
വള്ളംകളിക്ക് മുന്നോടിയായി സാംസ്‌കാരിക വിളംബര ഘോഷയാത്ര വള്ളംകളിയുടെ തലേദിവസം വെള്ളിയാഴ്ച്ച സംഘടിപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഘോഷയാത്ര അറപുഴ കോട്ടയം വെസ്റ്റ് ക്ലബ്ബിൽ നിന്നാരംഭിച്ച് ഫിനിഷിംഗ് പോയിന്റിൽ എത്തി ആലുമ്മൂട് ജംഗ്ഷന് സമീപമുള്ള മാർ ബാസേലിയോസ് മാർ ഗ്രീഗോറിയോസ് പള്ളി അങ്കണത്തിൽ സമാപിക്കും. ഘോഷയാത്രയിൽ ലഹരി ( ഡ്രഗ്‌സ് ) മുക്തി സന്ദേശം നൽകുന്ന പരിപാടികൾ ( ഫ്‌ലാഷ് മോബ് ) കോട്ടയം ബാസേലിയോസ് കോളേജിലെ കുട്ടികൾ അവതരിപ്പിക്കും. തുടർന്ന് 6.30 ന് ആറിന്റെ മധ്യഭാഗത്തായി ക്രമീകരിക്കുന്ന പ്രത്യേക സ്റ്റേജിൽ വഞ്ചിപ്പാട്ട് മത്സരം നടക്കും. വഞ്ചിപ്പാട്ട് മത്സരത്തിൽ പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വള്ളംകളി കാണുന്നതിനുള്ള പാസ്സുകൾ
വള്ളംകളി സുഗമമായി മുഖ്യ പവലിയനിലിരുന്ന് കാണുന്നതിനുള്ള പാസ്സുകൾ ലഭ്യമാണ്. സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും പാസ്സുകൾ ലഭ്യമാണ്. പാസ്സുകൾ ലഭിക്കുന്നതിനുവേണ്ടി വിളിക്കേണ്ട ഫോൺ നമ്പർ : 9846885533, 9249912652, 6235704747

ക്യാപ്ടന്മാരുടെ യോഗം ഇന്ന് സെപ്റ്റംബർ 24 ബുധനാഴ്ച
ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ നാളെ അവസാനിക്കും. ക്യാപ്ടന്മാരുടെ യോഗവും ട്രാക്ക് & ഹീറ്റ്‌സ് നിർണയവും കോട്ടയം വെസ്റ്റ് ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും.

Hot Topics

Related Articles