എതിർ ദിശയിൽ നിന്നും എത്തിയ വണ്ടി ലൈറ്റ് ഡിം ചെയ്തില്ല; കോട്ടയം കുഴിമറ്റത്ത് നിയന്ത്രണം നഷ്ടമായ കാർ റോഡിരികിലെ മതിലിൽ ഇടിച്ചു മറിഞ്ഞു; യാത്രക്കാരന് പരിക്കേറ്റു

കോട്ടയം : എതിർദിശയിൽ നിന്നും എത്തിയ വണ്ടി ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ ശക്തമായ ലൈറ്റ് കണ്ണിൽ അടിച്ച് ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതോടെ കാർ റോഡരികിലെ മതിലിൽ ഇടിച്ചു മറിഞ്ഞ് അപകടം. അപകടത്തിൽ കാറോടിച്ചിരുന്ന കുറിച്ചി സ്വദേശിയ്ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറരയോടെ കുഴിമറ്റം പള്ളിയുടെ ഭാഗത്തായിരുന്നു അപകടം. ഹോമിയോ കോളേജ് ഭാഗത്തു നിന്നും കുഴിമറ്റം ഭാഗത്തേയ്ക്ക് എത്തിയതായിരുന്നു കാർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാറിന്റെ ലൈറ്റ് ഡ്രൈവറുടെ കണ്ണിലേയ്ക്ക് അടിയ്ക്കുകയായിരുന്നു. ലൈറ്റ് ഡിം ചെയ്യാതെ എത്തിയതോടെയാണ് ഡ്രൈവർക്ക് അസ്വസ്ഥതയുണ്ടായത്. ഇതോടെ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ റോഡിൽ തല കീഴായി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല.

Advertisements

Hot Topics

Related Articles