കുമരകം കോണത്താറ്റ് പാലത്തിനായി ഗുരുദേവക്ഷേത്രത്തിന്റെ മുൻഭാഗം വിട്ടു നൽകി കുമരകം കിഴക്ക് എസ്.എൻ.ഡി.പി ശാഖ ; മാതൃകയായി എസ്.എൻ.ഡി.പി യോഗം; റോഡ് വീതികൂട്ടൽ നടപടി തുടങ്ങി

കോട്ടയം: വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന കുമരകം കോണത്താറ്റ് പാലത്തിനായി മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുമരകം കിഴക്ക് എസ്.എൻ.ഡി.പി ശാഖ. കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡിനായി ശാഖയുടെ ഗുരുദേവക്ഷേത്രത്തിനു മുന്നിലെ സ്ഥലം വിട്ടു നൽകിയാണ് ശാഖ ഇപ്പോൾ മാതൃകയായിരിക്കുന്നത്. പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേയ്ക്ക് എത്തിയപ്പോഴാണ് അപ്രോച്ച് റോഡിനായി ശാഖയുടെ ഗുരുദേവക്ഷേത്രത്തിനു മുന്നിലെ സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനം വൈകുന്നതിന് എതിരെ നേരത്തെ തന്നെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതായുള്ള വാർത്തകൾ പുറത്ത് വരുന്നത്.

Advertisements

Hot Topics

Related Articles