തിരുവല്ല : മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് കുമ്പനാട് ജംഗ്ഷനിൽ രാവിലെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. കോയിപ്രം പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹങ്ങൾ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പോലീസും, നാട്ടുകാരും ചേർന്ന് റോഡിൽ നിന്നും നീക്കം ചെയ്തു.
Advertisements