ആകാംക്ഷയ്ക്ക് അവസാനമായി: ഓണം ബമ്പർ ജേതാവ് ആലപ്പുഴ തുറവൂർ സ്വദേശി; ഭാഗ്യദേവത കനിഞ്ഞത് പെയിന്റ് ഗോഡൗൺ ജീവനക്കാരനെ

ആലപ്പുഴ : ഓണം ബമ്പർ ജേതാവ് ആലപ്പുഴയിൽ. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർ ഓണം ബമ്പർ ജേതാവ്. ടിക്കറ്റ് തുറവൂർ എസ് ബി ഐയിൽ ഹാജരാക്കി. ടിക്കറ്റ് എടുത്തത് കൊച്ചി നെട്ടൂരിൽ നിന്നാണ്. നെട്ടൂരിലെ പെയിന്റ് ഗോഡൗൺ മാനേജർ ആണ്  ശരത്.

Advertisements

ആരാണ് ആ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നമായിരുന്നു ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.

മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. TA 195990, TA 774395,TB 283210,TB 802404,TC 355990,TC 815065,TD 235591,TD 501955,TE 605483,TE 701373,TG 239257,TG 848477,TH 262549,TH 668650,TJ 259992,TJ 768855,TK 482295,TK 530224,TL 270725,TL 669171 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. ΤΑ 610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434, TL 581935 നമ്പരുകളാണവ. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. TA 191709, TB 741704, TC 228327, TD 259830, TE 827220, TG 268085, TH 774593, TJ 382595, TK 703760, TL 270654 എന്നീ നമ്പരുകൾക്കാണ് അഞ്ചാം സമ്മനം. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്

Hot Topics

Related Articles