വാഴൂർ ∶ ജില്ലയിൽ പുതിയതായി എസ്.വി.ഇ.പി പദ്ധതി ആരംഭിക്കുന്ന വാഴൂർ ബ്ലോക്കിൽ ബി.ആർ.സി ഓഫീസ് ( ബ്ലോക്ക് റിസോഴ്സ് സെന്റർ ) പ്രവർത്തനം ആരംഭിച്ചു. ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉന്നമനത്തെ ലക്ഷ്യമാക്കി ആരംഭിച്ച സ്റ്റാർട്ട്അപ്പ് വില്ലേജ് എൻട്രപ്രണർഷിപ്പ് പ്രോഗ്രാമിന്റെ(എസ്.വി.ഇ.പി) ഏഴാം ഘട്ടത്തിൽ ഉൾപ്പെട്ട പത്ത് ബ്ലോക്കുകളിൽ ഒന്നാണ് വാഴൂർ ബ്ലോക്ക്.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം നിർവഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാഴൂർ സിഡിഎസ് ചെയർപേഴ്സൻ സ്മിത ബിജു സ്വാഗതം ആശംസിച്ചു. എഡിഎംസി പ്രകാശ് ബി. നായർ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു. ചടങ്ങിൽ വെള്ളാവൂർ സിഡിഎസ് ചെയർപേഴ്സൻ ശ്രീമാലിനി ടി.വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത എസ് പിള്ള, ജില്ലാ പ്രോഗ്രാം മാനേജർമാരായ അഞ്ജുഷ വിശ്വനാഥൻ, : ജോബി ജോൺ എന്നിവർ സംസാരിച്ചു. പദ്ധതി മുഖേന ഗ്രാമപ്രദേശങ്ങളിലെ സംരംഭകത്വ സാധ്യതകളെ പ്രോത്സാഹിപ്പിച്ച് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് ലക്ഷ്യം.


