നെല്ല് സംഭരണം പ്രതിസന്ധിയിൽ ജില്ലാ കളക്ടർ ഇടപെടണം : കർഷക മോർച്ച

കോട്ടയം : ജില്ലയിലെ കുമരകം,തലയാഴം, ആർപ്പുക്കര,അയ്മനം,കല്ലറ പഞ്ചായത്ത്കളിലെ ആയിര കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ മില്ലുകാർ തയ്യാറകാത്ത സാഹചര്യത്തിൽ കൊയ്തെടുത്ത നെല്ലും കൊയ്യറായ നെല്ലും നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് അടിയന്തിരമായി നെല്ല് സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യപെട്ടുകൊണ്ട് കർഷക മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി പാടി ഓഫിസ് പടിക്കൽ ധർണ നടത്തി. സമരം ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ വാസൻ അധ്യക്ഷത വഹിച്ചു. കർഷകരെ സഹായിക്കേണ്ട ഉദ്യേഗസ്ഥർ മില്ല്ഉടമകളുമായി ഒത്തുചെർന്ന് കർഷകരെ ചൂഷണം ചെയ്യുന്നവരായി മാറിയിരികുകയാണന്ന് എൻ.കെ ശശികുമാർ പറഞ്ഞു. യോഗത്തിൽ സുരേഷ് കൊച്ചുപുരക്കൽ. വി.കുട്ടികൃഷ്ണൻ,എൻ.കെ സാബു നികർത്തിൽ ,കെ.എൻ ജഗത്ജിത് കുമാർ, പി.ഡി സലികുമാർ ,എം.എൻ കാർത്തികേയൻ,ടി.എൻ ബാലകൃഷ്ണൻ രതിഷ് ഏറ്റുമാനൂർ ,എസ്.ആർ ഷിജോ,പി.കെ പ്രദീപ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles