ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കുലവാഴ പുറപ്പാടും കൊടിക്കയർ സമർപ്പണവും നടത്തി

വൈക്കം : ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായി നടന്ന കുലവാഴ പുറപ്പാടും കൊടിക്കയർ സമർപ്പണവും ഭക്തിനിർഭരമായി. കുലവാഴ കരിമ്പൂഴിക്കാട് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും കൊടിക്കയർ മട്ടമ്മയിൽ കെ.വി.തങ്കപ്പൻ്റെ വസതിയിൽ നിന്നും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ക്ഷേത്ര സന്നിധിയിൽ എത്തിയത്.കുലവാഴ പുറപ്പാടിൽ നിരവധി ഭക്തർ അണിചേർന്നു. കുലവാഴ പുറപ്പാട് ക്ഷേത്രത്തിൽ എത്തിയതിനെ തുടർന്ന് ദീപാരാധന നടത്തി. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് എം.വി രാധാകൃഷ്ണൻ, സെക്രട്ടറി രാകേഷ് ടി. നായർ,ട്രഷറർ പി.സി.ശ്രീകാന്ത്, ജോയിൻ് സെക്രട്ടറി വിജയകുമാർ, വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles