കാർ റോഡിൽ നിന്നും പറമ്പിലേയ്ക്ക് മറിഞ്ഞ് ഏഴു പേർക്ക് പരിക്ക് 

പാലാ : കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് പറമ്പിലേക്ക് മറിഞ്ഞ് പരുക്കേറ്റ കുടുംബാഗങ്ങളായ 2 കുട്ടികൾ ഉൾപ്പെടെ  7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4.30 യോടെ മറ്റക്കര ഭാഗത്തായിരുന്നു അപകടം. കോതനല്ലൂർ സ്വദേശികളായ സോമൻ ( 50 ) അഡ്മിക് ( 2 ) അക്ഷര (38 ) അദ്വൈത , അശ്വതി , ജഗദമ്മ സോമൻ , സൈനേഷ് മോൻ ( 38 ) എന്നിവർക്കാണ് പരുക്കേറ്റത്. മണിമലയിൽ നിന്ന് കോതനല്ലൂരിലേക്ക് വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്

Advertisements

Hot Topics

Related Articles