കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ : സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു: ചങ്ങനാശേരി ഡിവൈഎസ്.പി കെ.പി ടോംസൺ ഉദ്ഘാടനം ചെയ്തു 

കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36 മത് ജില്ല സമ്മേളനം ചങ്ങനാശേരിയിൽ ഫെബ്രുവരി പതിനൊന്നാം തീയതി  നടക്കും. സമ്മേളന നടത്തിപ്പിനായിട്ടുള്ള സ്വാഗതസംഘ രൂപീകരണയോഗം ചങ്ങനാശ്ശേരി  ഡിവൈഎസ്.പി കെ.പി ടോംസൺ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ  കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് എ.എസ് അൻസൽ അധ്യക്ഷത വഹിച്ചു. 

Advertisements

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ, ചങ്ങനാശേരി സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ.അനുരാജ്, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്  അജിത് കുമാർ,  കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻ്റ്  അജിത് ടി.ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.  ചടങ്ങിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിംകുമാർ സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷെഫീഖ് കൃതജ്ഞതയും രേഖപ്പെടുത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വാഗതസംഘം ചെയർമാൻ ആയി സുരേഷ് കുമാർ (സ്‌റ്റെറ്റ് സ്പെഷ്യൻ ബ്രാഞ്ച് )ജനറൽ കൺവീനറായി രഞ്ജിത് കുമാർ (ചങ്ങനശ്ശേരി ട്രാഫിക്ക്പൊലീസ് സ്റ്റേഷൻ)എന്നിവരെയുംവിവിധ സബ് കമ്മിറ്റി കൺവീനർമാരായി അജി കെ മുഹമ്മദ് , യാസ്മിർ എം ബി ,മൈക്കിൾ ആൻറണി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.  സമ്മേളന നടത്തിപ്പിലേയ്ക്കായി നൂറ്റൊന്നംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു

Hot Topics

Related Articles