സി ജെ റോയിയുടെ മരണം: റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യും; ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തും

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം കൂടുതൽ പേരിലേക്ക്4 എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (SIT) തീരുമാനിച്ചു. റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത തേടുന്നതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നടപടി തുടങ്ങി. ഇതിനുപുറമെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാനായി ബാങ്കുകൾക്ക് എസ് ഐ ടി കത്ത് നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles