കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20മുതൽ 26വരെ അനശ്വര തിയേറ്ററിൽ നടക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള”യുടെ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി ആറ് വെള്ളിയാഴ്ച വൈകുന്നേരം 5ന്
കോട്ടയം പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
Advertisements


