സർക്കാർ ജീവനക്കാർക്ക് ശനിയാഴ്‌ച അവധി: തത്വത്തിൽ അംഗീകരിച്ച് സംഘടനകൾ

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശനിയാഴ്‌ച അവധിക്ക് തത്വത്തിൽ അംഗീകാരം. ആഴ്‌ചയിൽ അഞ്ച് പ്രവർത്തി ദിനം സർവീസ് സംഘടനകൾ അംഗീകരിക്കുകയായിരുന്നു. അഞ്ച് ദിവസങ്ങളിൽ പ്രവർത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. എന്നാൽ പൊതു അവധിയും, കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്നും അവധി വെട്ടിച്ചുരുക്കാനാകില്ലെന്നും സംഘടനാ പ്രതിനിധികൾ നിലപാടെടുക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് സംഘടനാ പ്രതിനിധികൾ നിലപാട് പറഞ്ഞത്. സർക്കാർ നിലപാട് ആലോചിച്ച ശേഷം വ്യക്തമാക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

Advertisements

Hot Topics

Related Articles