കോട്ടയം : നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ആയുർവേദ ചികിത്സയെ ലോക രാജ്യയങ്ങൾക്കു മുൻപിൽ ശാസ്ത്രീയമായും തെളിവ് അധിഷ്ഠിതമയും അവതരിപ്പിക്കാൻ ആവും എന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജമെൻറ്സ് അസോസിയേഷൻ 19 ആം സംസ്ഥാന ജനറൽ ബോഡിയോട് അനുബന്ധിച്ചു നടന്ന ‘എ ഐ എമ്പവെർഡ് ആയുർവേദ ഹോസ്പിറ്റൽസ് ‘എന്ന് വിഷയത്തിൽ നടത്തിയ സെമിനാർ.
ഓരോ വ്യക്തിയുടേയും ശാരീരിക പ്രകൃതി, മനസ്, പരിസ്ഥിതി, ജീവിത സാഹചര്യങ്ങൾ, തൊഴിൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ആയുർവേദ ചികിത്സ നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്. രോഗിയുടെ പ്രകൃതിയും, ദോഷ അവസ്ഥകളും അപഗ്രഥിക്കാൻ എ. ഐ ആൽഗരിതങ്ങൾ ഉപയോഗിക്കുക വഴി കൃത്യമായ രോഗം നിർണയം നടത്തുവാൻ ആവും. രോഗിക്ക് അനുയോജ്യമായ ഔഷധതങ്ങളും ആഹാര ക്രമവും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിശ്ചയിക്കാൻ ഡാറ്റാ അനലിസ്റ്റിക്സ് പ്രയോജനപ്പെടുത്തി വ്യക്തികത ചികിത്സക്ക് പ്രാധാന്യം നൽകാൻ കഴിയുമെന്നും സെമിനാർ വിലയിരുത്തി.
പുരാതന ആയുർവേദ ഗ്രന്ഥങ്ങളിലെ അറിവുകളെ ആധുനിക ശാസ്ത്രിയ വിവരങ്ങളുമായി താരതമ്യം ചെയ്തു കൂടുതൽ ഫലപ്രദമായ ചികിത്സാരീതികൾ വികസിപ്പിക്കുവാൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയുടെ സംയോജനത്തിനാകും. ആയുർവേദ രോഗനിർണായതിനു ഉപകരിക്കുന്ന “നാഡീതരംഗിണി “പോലുള്ള പുതിയ ഉപകരണങ്ങളുടെ കണ്ടെത്തലുകളും സാധ്യമാകും. ഇത് ലോകരാജ്യങ്ങൾക്കു മുൻപിൽ പോലും ആയുർവേദത്തിന്റെ സ്വീകാര്യത വർധിപ്പിക്കും.
ഡോ. ആദിത്യ മനു, അജയ് ജോർജ്, സെനു സാം, ഡോ എസ് സജി കുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അരുൺ ജിത്ത് പുതുശ്ശേരി, ഡോ.ഡി ഇന്ദുചൂഡൻ എന്നിവർ മോഡറേറ്റന്മാരായി. നിർമ്മിത ബുദ്ധി ആയുർവേദ ചികിത്സാ രീതികളുമായി സംയോഗിപ്പിക്കുന്ന “സ്മാർട്ട് ആയുർവേദ “പദ്ധതിക്കു എ.എച്ച്.എം എ രൂപം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ഇടുഴി ഉണ്ണികൃഷ്ണൻ പറഞ്ഞു.
പരമ്പരാഗത ആയുർവേദ
തത്വങ്ങൾക്ക് കോട്ടം വരാതെ രോഗനിർണായതിനു മരുന്നുകളുടെ സംയോഗണത്തിനും എ ഐ അധിഷ്ഠിത ഡയഗ്നോസ്റ്റിക് ടൂളും പേഷ്യന്റ് മാനേജ്മെന്റ് സംവിധാനങ്ങളും ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ കഴിയുമെന്ന് ഡോ. രവികുമാർ കല്യാണിശെരിൽ അഭിപ്രായപ്പെട്ടു. കേരള ക്ലിനിക്കൽ എസ്റ്റബ്ലിഷ്മെമെന്റ് ആക്ടലെ ആയുർവേദ ആശുപത്രികൾക്ക് നിലവിലെ സാഹചര്യത്തിൽ പ്രായോഗികം അല്ലാത്ത സ്റ്റാഫ് നിയമനങ്ങൾ, സ്‌പേഷ്യലിലിസ്റ്റ് നിയമനങ്ങൾ തുടങ്ങിയ വ്യവസ്ഥങ്ങൾ ഭേതഗതി വരുത്തുക, മെഡിസെപ് പദ്ധതിയിൽ ആയുർവേദത്തെ ഉൾപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പ്രേമയത്തിലൂടെ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമാപന സമ്മേളനം ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രെസിഡന്റ് ഡോ. സനൽ കുമാർ കുറിഞ്ഞികാട്ടിൽഅധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ മുഖ്യ അഥിതി ആയി. ഡോ. ലിജു മാത്യു ഡോ. ജോജി ടി. സെബാസ്റ്റ്യൻ ഡോ. ബിനു സി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ സംസ്ഥാന ഭരവാഹികളായ ഡോ. സനൽ കുമാർ കുറിഞ്ഞികാട്ടിൽ (പ്രെസിഡന്റ് ) ഡോ.സി സുരേഷ് കുമാർ ത്രിവേണി ,അഷ്ട വൈദ്യൻ ഡോ.പി ടി എൻ വാസുദേവൻ മൂസ്,ഡോ.ബി ജി ഗോകുലൻ ( വൈസ്പ്രസിഡന്റ്മാർ ), ഡോ.ഇടുഴി ഉണ്ണികൃഷ്ണൻ ( ജനറൽ സെക്രട്ടറി ) ഡോ. രമാകുമാരി, ഡോ. റഹ്മത്തുള്ള, ഡോ. ഷിനോയ് ആയുർക്ഷേത്ര (സെക്രട്ടറിമാർ ) ഡോ. ലിജു മാത്യു ( ട്രഷറര്‍ )എന്നിവരെ തിരഞ്ഞെടുത്തു.


