കോട്ടയം: സി എസ് ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വചനമാരി കൺവെൻഷൻ്റെ ഇരുപതാമത് യോഗങ്ങൾ ഫെബ്രുവരി 11 മുതൽ 15 വരെ കുറുപ്പന്തറ സസ്യ മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനൊന്നാം തീയതി വൈകിട്ട് ഏഴിന് സിഎസ്ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ്. ഡോ.മലയിൽ സാബു കോശി ചെറിയാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ ചെയർമാൻ റവ: ജേക്കബ് ജോൺസൺ അധ്യക്ഷനായിരിക്കും. അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ആശംസ പ്രസംഗം നടത്തും. കൺവെൻഷൻ പ്രാസംഗികരായ റവ: ഷിബിൻ വർഗീസ് , റവ: സുനീഷ് പി ദിവാകരൻ,ബ്രദർ ജോൺ തോമസ്,റവ.വിജി വർഗീസ് ഈപ്പൻ, റവ: സാംജി കെ സാം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്.ഏറ്റുമാനൂർ,കൂത്താട്ടുകുളം,പിറവം,കാഞ്ഞിരമറ്റം,മഞ്ചാടിക്കരി,പ്രദേശങ്ങൾ അതിർത്തികളായുള്ള 40 സഭകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ കൺവെൻഷൻ യോഗങ്ങളിൽ പങ്കെടുക്കും. എല്ലാദിവസവും കൺവെൻഷന്റെ ലൈവ് ട്രീമിംങ് ഉണ്ടായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റവറന്റ് ബെന്നി തോമസ് വചനമാരി കൺവെൻഷൻ സ്ഥാപകനായ റവ. കെ എം ജോൺ അനുസ്മരണ പ്രഭാഷണം നടത്തും. കൺവെൻഷന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ ചെയർമാൻ റവറന്റ് ജേക്കബ് ജോൺസൺ,ജനറൽ കൺവീനർ പോൾസൺ ജോൺ,പബ്ലിസിറ്റി കൺവീനർ റവ: ജസ്റ്റിൻ തമ്പി , പ്രോഗ്രാം കൺവീനർ റവ:ദിലീപ് ഡേവിഡ്സൺ മാർക്ക് എന്നിവർ കടുത്തുരുത്തി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.


