കൊച്ചി: സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് ഇന്ന് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം ജീവിക്കാനായി അഭിനയ രംഗത്ത് സജീവമായ രേണുവിന് കേള്‍ക്കേണ്ടി വന്ന പഴികള്‍ക്ക് കണക്കില്ലായിരുന്നു.ഇന്നും അതിന് കുറവൊന്നും തന്നെയില്ല. എന്നാല്‍ ഇവയൊന്നും രേണു മൈന്റ് ചെയ്യാറില്ലെന്നതാണ് വാസ്തവം. കുറ്റം പറയുന്നവർ ഒരുവഴിക്ക് പോകുമ്പോള്‍ വിദേശ യാത്രകളും ഉദ്ഘാടനങ്ങളും ആല്‍ബങ്ങളുമൊക്കെയായി മുന്നോട്ട് പോകുകയാണ് രേണു സുധി ഇപ്പോള്‍. ഇതിനിടെ ശാന്തിവിള ദിനേശ്, രേണുവിനെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് രേണു.
തന്നെ തൈക്കിളവി എന്ന് വിളിക്കാൻ ‘ശാന്തിവിള ദിനേശ് അപ്പൂപ്പൻ’ ആരാണെന്നാണ് രേണു സുധി ചോദിക്കുന്നത്. താൻ ദുബായില്‍ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആരോ അയച്ച് തന്നെന്ന് താൻ പറഞ്ഞല്ലോ എന്നും ധൈര്യമുണ്ടെങ്കില്‍ അത് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യാനും രേണു സുധി വെല്ലുവിളിക്കുന്നുണ്ട്. ‘ഒരു ശാന്തിയുമില്ലാത്ത അപ്പൂപ്പന്’, എന്ന് കുറിച്ച് കൊണ്ടാണ് രേണുവിന്റെ വെല്ലുവിളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഞാൻ എയറില്‍ തന്നെയാണ് ഇപ്പോഴും. എയറില്‍ നിന്നും ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി സംസാരിക്കുന്ന ഒരുപാട് വ്ലോഗർമാരുണ്ട്. അവർക്കൊക്കെ ഒരുപാട് നന്ദിയുണ്ട്. എന്നെ അനുകൂലമായിട്ട് പറയുന്ന വ്ലോഗിലൂടെയാണ് എന്റെ നെഗറ്റീവുകള്‍ കേള്‍ക്കുന്നത്. സിനിമാക്കാരെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. എന്റെ ഭർത്താവ് ഒരു സിനിമാക്കാരൻ ആയിരുന്നു. പക്ഷേ ശാന്തിവിള ദിനേശ് അപ്പൂപ്പാ..കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ താൻ ആരാ. എടോ എനിക്ക് 34 വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമില്ലേ അപ്പൂപ്പ താങ്കള്‍ക്ക്. ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ദുബായിയില്‍ നിന്ന് ആരോ അയച്ചു തന്നെന്ന് താൻ പറഞ്ഞല്ലോ ? ധൈര്യമുണ്ടെങ്കില്‍ താനത് സോഷ്യല്‍ മീഡിയയില്‍ ഇടടോ’, എന്നാണ് രേണു സുധി പറഞ്ഞത്.


