പോത്തൻകോട്: ബന്ധുവും കാമുകിയുമായ 19കാരിയുടെ നഗ്നദൃശ്യങ്ങളും സ്വകാര്യ ചാറ്റുകളും മൊബൈലില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. റൂറല്‍ പൊലീസ് മേധാവിയുടെ നിർദ്ധേശത്തെ തുടർന്ന് അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തോന്നയ്ക്കല്‍ ലാല്‍ബാഗ് നഗർ ഉഷഭവനില്‍ കിരണ്‍ (27)നെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വേങ്ങോട് സ്വദേശിയായ 19കാരിയുടെ മാതാവ് പോത്തൻകോട് പൊലീസില്‍ ഇക്കഴിഞ്ഞ 7ന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കിരണ്‍ ഉള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കിരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താൻ നിരപരാധിയാണെന്ന് കിരണ്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കിരണ്‍ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാകാമെന്ന സംശയത്തിലാണ് പൊലീസ്.


