വയനാട്: ശബരിമല തട്ടിപ്പിലെ മുഖ്യപ്രതി ഊരാളുങ്കല്‍ ലേബർ കോർപറേറ്റ് സൊസൈറ്റിയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഊരാളുങ്കല്‍ പിണറായി വിജയൻ കള്ളപ്പണം വെളുപ്പിക്കുന്ന ബിനാമിയാണെന്നും ഷാജി ആരോപിച്ചു. ഊരാളുങ്കല്‍ കാരണം കേരളത്തിലെ കോണ്‍ട്രാക്ടർമാരെല്ലാം തകർന്ന് ഇല്ലാതായെന്നും ഇതുമായി ബന്ധപ്പെട്ട് മുന്നേ നിയമസഭയില്‍ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ഊരാളുങ്കലിന്റെ നിർദേശം ക്യാബിനറ്റ് എളുപ്പത്തില്‍ പാസാക്കുമെന്നും ഷാജി പറഞ്ഞു.
അയ്യപ്പന്റെ കൃപ കൊണ്ടാണ് പിണറായി വിജയന്റെ കള്ളത്തരങ്ങള്‍ ഓരോന്നും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന വിശ്വാസികള്‍ ചെരുപ്പില്ലാതെ വഴിയരികില്‍ കിടക്കുമ്ബോള്‍ ആഗോള അയ്യപ്പ സംഗമം നടത്തി മുഖ്യമന്ത്രി ഒറ്റ ദിവസത്തേക്ക് ഒരു ലക്ഷം രൂപയുടെ കിടക്കയിലാണ് കിടക്കുന്നത്. ഷാജി വായനാട്ടില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്രയധികം ഇടപാടുകളുള്ള ഊരാളുങ്കലിന്റെ ആസ്തി വെളിപ്പെടുത്താതെന്നും ഷാജി ചോദിച്ചു. മറ്റുള്ള കോണ്‍ട്രാക്ടർ പോയാല്‍ ലഭിക്കാത്ത അനുമതികള്‍ ഊരാളുങ്കലിന് എളുപ്പത്തില്‍ ലഭിക്കുമെന്നും അദേഹം പറഞ്ഞു.


