ആശ്രയയിൽ 73-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, പ്രൊ ജോസഫ് തോമസ് & ഫാമിലി തണ്ടത്തും, കെ സി ബാബു & ഫാമിലി ജിബു വില്ല മാവേലിക്കരയും ചേർന്ന്  151   വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ  ഐപ്പ് അദ്ധ്യക്ഷത വഹിച്ച  യോഗത്തിൽ കോട്ടയം നഗരസഭ അധ്യക്ഷൻ പി.എം സന്തോഷ് കുമാർ, കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, കായിക വിഭാഗം അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഡോ സ്യൂ ആൻ സക്കറിയ   ( അസോസിയേറ്റ് പ്രഫ.ജനറൽ മെഡിസിൽ എം.സി.എച്ച്  കെ സി ബാബു, സിസ്റ്റർ ശ്ലോമ്മോ, എം സി ചെറിയാൻ, കോശി മാത്യു, രഞ്ചു അനീഷ്  എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisements

Hot Topics

Related Articles