സ്യമന്തകം കൃഷ്ണൻ കട്ടെടുക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ…? രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വിശദീകരണവുമായി ടി.കെ മധുസൂദനൻ എം.എൽ.എ 

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ആരോപണം നേരിടുന്ന ടി.ഐ. മധുസൂദനൻ എംഎല്‍എ വിശദീകരണവുമായി രംഗത്ത്. സിപിഎം ഒരു ഒറ്റയാന്റെ പാര്ട്ടിയല്ല. ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തില്‍ തുള്ളിക്കളിക്കുന്ന പാർട്ടിയല്ലെന്നും രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ടി.ഐ. മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വി.കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീകൃഷ്ണൻ സ്യമന്തക രത്നം കട്ടെടുത്തെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ ആകുമോയെന്നും മധുസൂദനൻ ചോദിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനെതിരെയും മധുസൂദനൻ വിമർശനം ഉന്നയിച്ചു. ചിലർ പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും മധുസൂദനൻ പറഞ്ഞു.

Hot Topics

Related Articles