കോട്ടയം: കോയമ്പത്തൂരിൽ കോട്ടയം കൊല്ലാട് സ്വദേശിനിയായ 19 കാരി കുഴഞ്ഞു വീണു മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മൂലേടം യൂണിറ്റ് പ്രസിഡന്റ് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ ജിമ്മി മാത്യുവിന്റെ മകൾ മയഘ ജിമ്മി(19)യാണ് മരിച്ചത്. കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയായ മനഘ കോളേജിലേയ്ക്കു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാളെ ഫെബ്രുവരി 17 ചൊവ്വാഴ്ച വീട്ടിൽ എത്തിക്കും. സംസ്‌കാരം പിന്നീട്.
Advertisements


