ദില്ലി: ബിൽ ഗേറ്റ്സ് എഐ ഉച്ചകോടിയിൽ പങ്കെടുക്കില്ല.ഗേറ്റ്സ് ഫൗണ്ടേഷൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗേറ്റ്സ് ഇന്ത്യയിലെത്തിയിരുന്നു.ഉച്ചകോടിയിൽ പ്രതിനിധി സംസാരിക്കും. എപ്സ്റ്റീൻ ഫയൽസിൽ പേര് പരാമർശിച്ച സാഹചര്യത്തിലും ഗേറ്റ്സിനെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെന്നിസ് ഹസാബിസ്, മുകേഷ് അംബാനി, മൈക്രോസോഫ്ററ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് എന്നിവർക്കൊപ്പമാണ് ഇന്ന് ചടങ്ങിൽ ബിൽ ഗേറ്റ്സ് സംസാരിക്കേണ്ടിയിരുന്നത്
സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടും കൊറിയൻ ഡ്രോണും എഐ ഉച്ചകോടിയിൽ അവതരിപ്പിച്ച ഗൽഗോട്ടിയാസ് സർവകലാശാലയെ ഉച്ചകോടിയിൽനിന്നും പുറത്താക്കി. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും വെട്ടിലായി. റോബോട്ടിനെ കുറിച്ച് അറിവില്ലാത്ത പ്രതിനിധിയാണ് മാധ്യമങ്ങളോട് തെറ്റായ വിവരം പറഞ്ഞതെന്നാണ് സർവകലാശാല വിശദീകരണം. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയിലാണ് ഉച്ചകോടിയുടെ സംഘാടനമെന്ന് കോൺഗ്രസ് വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായി പാസ് നൽകാത്തതു മുതൽ നിയന്ത്രണാതീതമായ തിരക്കും എക്സിബിഷൻ സ്റ്റാളുകളിലെ എഐ ഉപകരണങ്ങൾ മോഷണം പോയതും വരെയുള്ള പാളിച്ചയിൽ കേന്ദ്രസർക്കാർ വലിയ വിമർശനം നേരിടുന്നുണ്ട്, ഇതിനിടെയാണ് ഇടിത്തീ പോലെ വ്യാജ റോബോഡോഗ് വിവാദം. പാളിച്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.


