റഷ്യയിൽ യുക്രൈൻ്റെ ശക്തമായ ആക്രമണം; ലക്ഷ്യമിട്ടത് വിമാനത്താവളങ്ങൾ ; 11 ഡ്രോണുകൾ പറന്നെത്തി ആക്രമണം നടത്തി 

മോസ്കോ: റഷ്യയിലെ മോസ്കോ നഗരത്തിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് യുക്രൈന്‍റെ അതിശക്ത ഡ്രോണ്‍ ആക്രമണം. മോസ്കോയിലെ തന്ത്രപ്രദാനമായ 4 വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് 11 ഡ്രോണുകള്‍ യുക്രൈൻ തൊടുത്തെന്നും എല്ലാം തകർത്തെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളിലാണ് വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള 11 ഡോണുകളുടെ ആക്രമണമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊത്തം 71 ഡ്രോണുകള്‍ ഇന്ന് മാത്രം റഷ്യയിലേക്ക് യുക്രൈൻ അയച്ചെന്നും റഷ്യൻ വ്യോമപ്രതിരോധ സംവിധാനം എല്ലാം വീഴ്ത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യുക്രൈൻ അധിനിവേശത്തിന്‍റെ നാലാം വാർഷികത്തിന് രണ്ട് നാള്‍ മാത്രം ശേഷിക്കെയാണ് റഷ്യക്കെതിരായ അതിശക്ത ആക്രമണമെന്നത് ശ്രദ്ധേയമാണ്.

Advertisements

ആർക്കും പരിക്കില്ല


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോസ്കോയിലേക്ക് യുക്രൈൻ ഡ്രോണാക്രണം ശക്തമാക്കിയ സാഹചര്യത്തില്‍ മോസ്കോയിലെ നാല് എയർപോർട്ടുകളുടെ പ്രവർത്തനം ഒരു മണിക്കൂറോളം നിർത്തിവച്ചിരുന്നു. സുരക്ഷ ഭീഷണി മറികടന്നെന്നും വിമാനത്താവളങ്ങള്‍ സാധാരണ നിലയില്‍ പ്രവർത്തനം പുനരാരംഭിച്ചെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച്‌ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും റഷ്യ അറിയിച്ചു.

Hot Topics

Related Articles