നോമ്പ് കാലം : മീൻവിപണി നിശ്ചല൦  

കോട്ടയം :  നോമ്പ് കാലമായതോടെ ജില്ലയിലെ മീൻ വിപണി നിർജീവം. മീൻ മൊത്തകച്ചവടക്കാരുൾപ്പെടെ വിപണിയിൽനിന്നു മാറി നിൽക്കുകയാണ്.  ക്രിസ്ത്യാനികൾ അൻപതു നോമ്പു൦ മുസ്ലിം സമുദായത്തിന്റെ വിശുദ്ധ റ൦സാൻ നോമ്പു൦ മധ്യകേരളത്തിലെ വിവിധ ഹിന്ദു ക്ഷേത്രങ്ങളിലെ ഉൽസവങ്ങളു൦ ഒരുമിച്ചു വന്നതോടെയാണ മീൻവിപണീയിൽ കച്ചവടം വലിയ തോതിൽ കുറഞ്ഞത്. 

Advertisements

മുൻപ് അഞ്ഞൂറു രൂപയിക്ക് മുകളിൽ വിലയുണ്ടായിരുന്ന കരിമീന് ഇപ്പോൾ 250 രൂപായിൽ താഴെയാണു വില അറുനൂറു രൂപായിൽ മുകളിൽ വിലയുണ്ടായിരുന്ന വരാലിന് 200 രുപായീൽ താഴെയാണ് വില. കടൽമീനുകൾക്കു൦ വില വലിയ തോതിൽ കുറഞ്ഞു. കച്ചവടം കുറഞ്ഞതോടെ ജില്ലയിലെ മൊത്തമീൻകച്ചവടക്കാരിൽ നാമ മാത്രമായവർ മാത്രമാണ് കച്ചവടം നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ ഭൂരിഭാഗ൦ ചെറുകിട കച്ചവടക്കാരു൦ കച്ചവടം നിർത്തി മൊത്തവിപണിയിൽ മീൻ പ്രതിദിന൦ വലിയ തോതിൽ മീൻ എത്താതിരിക്കുകയു൦ കച്ചവടവു൦ വിലയു൦ കുറയുകയു൦ ചെയ്യുന്ന സാഹചരൃത്തിൽ കാലപഴക്ക൦ വന്നമീനുകൾ വിപണിയിൽ എത്താനുള്ള സാഹചരൃ൦ കുടുതൽ ഉള്ളതിനാൽ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണ൦ എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു. 

Hot Topics

Related Articles