വൈക്കം: തേജസ് നഗർ റസിഡൻസ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, കൗൺസിൽ ഓഫ് ഡെന്റൽ ഹെൽത്ത് തൃപ്പൂണിത്തറ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. ടി വിപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കണിചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന മുൻ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ
കവിതറെജി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന വൈദ്യ പരിശോധന ക്യാമ്പുകൾ ഏറെ പ്രയോജനകരമാണെന്ന് കവിതാറെജി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് റിട്ട.ക്യാപ്റ്റൻ എ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ദന്തരോഗങ്ങളെക്കുറിച്ചുള്ള അവബോധന ക്ലാസിൽ പൊതുജനങ്ങളുടെ സംശയങ്ങൾക്കും ഡോ. ജെറിൻ കുര്യൻ മറുപടി നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോ. ആർ. അനൂപ് സെൻ്റൽ കിറ്റുകൾ വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. അനൂപ് കുമാർരവീന്ദ്രൻ, ഡോ. ജെറിൻകുര്യൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. കുട്ടികളടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
അമ്പിളിവിനോദ്, കൃഷ്ണമ്മ കാട്ടിക്കുഴിയിൽ, സുഭാഷിണിഷൈൻ, സുനിൽബാലകൃഷ്ണൻ, പി. സെൽവരാജ്, ടി.കെ.വിജയൻ, വൈസ് പ്രസിഡന്റ് ജോണി ഉണ്ണിത്തുരുത്തിൽ, കെ.ജെ. ഷാജിമോൻ, ശ്യാംശിവൻ,പി.ടി. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.


