പള്ളിക്കത്തോട് ഗവൺമെന്റ് ഐടിഐയിൽ  ​ഒഴിവ്

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐടിഐയിൽ ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, ഡയറിയിങ് എന്നീ ട്രേഡുകളിൽ പൊതു വിഭാഗത്തിനും റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് ടെക്നിഷ്യൻ ട്രേഡിൽ ഈഴവ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഓരോ ഒഴിവിലേക്ക് മാർച്ച് അഞ്ച് 11ന് കൂടിക്കാഴ്ച നടത്തും. മേൽ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.

Advertisements

ബന്ധപ്പെട്ട എൻജിനീയറിംഗ് ട്രേഡിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം/ എൻ.ടി.സി./എൻ.എ.സി. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0481 2551062, 6238139057. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Hot Topics

Related Articles