കോട്ടയം: പെട്രോൾ, ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയും കേന്ദ്ര ഗവൺമെന്റ് ജനദ്രോഹ നയങ്ങൾക്കെതിരെയും ജനകീയ പ്രക്ഷോഭം ഉയർന്ന് വരുമെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി ടി.വി ബേബി പറഞ്ഞു. എൻ.സി.പിയുടെ തൊഴിലാളി സംഘടനയായ എൻ.എൽ.സി ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തിൽ കോട്ടയത്ത് പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisements
മധു ടി തറയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമതി അംഗങ്ങളായ സാബു മുരിക്കവേലി, പി. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാലാ, അഭിലാഷ് ശ്രീനിവാസൻ, ബ്ലോക്ക് പ്രസിഡന്റുമാരായ നിബു ഏബ്രാഹാം, ലിനു ജോബ്, നവീൻ ചന്ദ്രൻ, മിൽട്ടൺ എടശ്ശേരി വിഷ്ണു എൻ കെ, രാജേഷ് വട്ടക്കൽ, ദീപു പി.എസ്, രഞ്ജനാഥ് കോടിമത എന്നിവർ പ്രസംഗിച്ചു.