സഞ്ജുവിനെ കണ്ട് പഠിക്കു ! സഞ്ജുവിനെ ചുണ്ടി ശിഷ്യന്മാരോട് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ന്യൂഡൽഹി : ടി20 ലോകകപ്പില്‍ ഹീറോയായതിനു ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയറാകെ മാറിയിരിക്കുകയാണ്.സ്ഥിരതയില്ലാത്തവനെന്നും പ്രതിഭയോടു നീതി പുലര്‍ത്താത്തവനെന്നുമെല്ലാം മുമ്പ് കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല. അവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് ലോകകപ്പില്‍ സഞ്ജു കാഴ്ചവച്ചത്.

Advertisements

ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററും മുഖ്യ സെലക്ടറുമെല്ലാം ആയിട്ടുള്ള ദിലീപ് വെങ്‌സാര്‍ക്കറും മലയാളി താരത്തെ വാനോളം പുകഴ്ത്തുകയാണ്. അസാധാരണ പ്രകടനമാണ് ലോകകപ്പില്‍ സഞ്ജു കാഴ്ചവച്ചതെന്നും മികച്ച സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വന്തമായി ക്രിക്കറ്റ് അക്കാദമി നടത്തി വരികയാണ് ദിലീപ് വെങ്‌സാര്‍ക്കര്‍. സഞ്ജു സാംസണിന്റെ ബാറ്റിങ് കണ്ടുപഠിക്കാനാണ് അവരെ താന്‍ ഉപദേശിക്കാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. കാര്യമായ റിസ്‌കുകളെടുക്കാതെ വളരെ ഓര്‍ത്തഡോക്‌സായ ബാറ്റിങാണ് ലോകകപ്പില്‍ സഞ്ജു കാഴ്ചവച്ചതെന്നും മുന്‍ ക്യാപ്റ്റന്‍ വിലയിരു്ത്തി.

‘സഞ്ജു സാംസണ്‍ എങ്ങനെയാണ് വളരെ പരമ്പരാഗതമായ ഷോട്ടുകള്‍ കളിക്കാറുള്ളതെന്നു എന്റെ അക്കാദമിയിലെ താരങ്ങളോടു ഞാന്‍ പറയാറുണ്ട്. ടി20 ഫോര്‍മാറ്റില്‍ സാധാരണ കളിക്കാറുള്ള തരത്തിലുള്ള റിവേഴ്‌സ് സ്വീപ്പ് പോലെയുള്ള ഷോട്ടുകളൊന്നും സഞ്ജു കളിച്ചില്ല. ഓര്‍ത്തഡോക്‌സ് ഷോട്ടുകളിലൂടെയാണ് അദ്ദേഹം റണ്‍സ് കണ്ടെത്തിയത്.

നിങ്ങള്‍ വളരെ റിസ്‌കിയായിട്ടുള്ള ഷോട്ടുകള്‍ കളിക്കാന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ പിഴവുകള്‍ വലുത്താനുള്ള സാധ്യതകളുമുണ്ട്. അതുകൊണ്ടു തന്നെ എങ്ങനെ സ്ഥിരതയോടെ കളിക്കാമെന്നു എല്ലാവരും സഞ്ജുവിനെ കണ്ടു പഠിക്കാനാണ് അക്കാദമിയിലെ താരങ്ങളെ ഉപദേശിക്കാറുള്ളത്. സഞ്ജു എല്ലായ്‌പ്പോഴും മികച്ച താരമാണ്, അക്കാര്യത്തില്‍ സംശയമില്ലെന്നും വെങ്‌സാര്‍ക്കര്‍ വിശദമാക്കി.

ബാന്ദ്രയിലെഎംഐജി ക്രിക്കറ്റ് ക്ലബ്ബില്‍ നടന്ന ദേവേന്ദ്ര പ്രഭുദേശായിയൂടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിവുള്ള ഫൈനല്‍ വളരെ ക്ലോസായ പോരാട്ടമായിരിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കി.

ഫൈനലില്‍ നമ്മള്‍ ജയിച്ച രീതിയും വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഏറെ ആധികാലികമായ വിജയമായിരുന്നു അത്. ന്യൂസിലാന്‍ഡ് വളരെ ശക്തമായ ടീമാണ്. അതുകൊണ്ടു തന്നെ വീറുറ്റ ഒരു ഫൈനലും നമ്മള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ കളിയുടെ തുടക്കം മുതല്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്.

ലോകത്തിലെ നമ്പര്‍ വണ്‍ ടീം കൂടിയാണ് ഇന്ത്യ. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്ന് കൂടിയാണ്. അതൊരു അഭിമാനമാണ്. എല്ലാവരും നന്നായി കളിച്ചു, സൂര്യകുമാര്‍ യാദവടക്കം ടീമിലെ താരങ്ങളെല്ലാം റോളുകള്‍ ഭംഗിയാക്കിയെന്നും വെങ്‌സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പില്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂവെങ്കിലും ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്നു സഞ്ജു സാംസണ്‍. 80ന് മുകൡ ശരാശരിയില്‍ 200നടുത്ത് സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 321 റണ്‍സാണ്. മൂന്നു 85 പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. എല്ലാം നിര്‍ണായക മാച്ചുകളിലുമായിരുന്നു.

വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ടിലെ അവസാന കളിയിലാണ് സഞ്ജു ആദ്യം ടീമിന്റെ ഹീറോയായത്. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ അദ്ദേഹം പുറത്താവാതെ അടിച്ചെടുത്തത് 97 റണ്‍സാണ്. അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ 89 റണ്‍സുമായി മിന്നിച്ചു. പിന്നീട് ന്യൂസിലാന്‍ഡുമായുള്ള ഫൈനലിലും സഞ്ജു ഫോം ആവര്‍ത്തിച്ചു. പുറത്താവാതെ 89 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

Hot Topics

Related Articles